കൂത്തുപറമ്പ്: ജനം ടിവി കറണ്ട് അഫയേഴ്സ് ഹെഡ് അനിൽ നമ്പ്യാരുടെ ഭാര്യാപിതാവ് ചെങ്ങാട്ട് രാമചന്ദ്രൻ അന്തരിച്ചു. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു. സെൻട്രൽ എക്സൈസ് റിട്ട. സൂപ്രണ്ടും മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനുമാണ് ആമ്പിലാട് ശ്രീരാഗത്തിൽ ചെങ്ങാട്ട് രാമചന്ദ്രൻ.
ഭാര്യ: ഇന്ദിര (റിട്ട. വിദ്യാഭ്യാസ ഉപഡയറക്ടർ). മക്കൾ: സി. ദീപ (കൃഷി ഓഫീസർ, തിരുവനന്തപുരം), ചിന്നു (സോഫ്റ്റ്വെയർ എൻജിനിയർ, ഫിലിപ്സ്, ബെംഗളൂരു). മരുമക്കൾ: അനിൽ നമ്പ്യാർ (ജനം ടി.വി.), വിനായക് (എൻജിനിയർ, മൈക്രോസോഫ്റ്റ്, ബെംഗളൂരു). സഹോദരങ്ങൾ: സി. സതീദേവി (കണ്ണൂർ), സോമസുന്ദരൻ (റിട്ട. അധ്യാപകൻ, കോളയാട് ഹയർ സെക്കൻഡറി സ്കൂൾ), സി. ശിവദാസ് (നാടകപ്രവർത്തകൻ, റിട്ട. അധ്യാപകൻ, കണ്ണവം യു.പി. സ്കൂൾ). സംസ്കാരം ബുധനാഴ്ച രാവിലെ 10-ന് വീട്ടുവളപ്പിൽ.
Comments