തിരുവന്തപുരം : ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് അംഗം ഡോ ആര് ജി ആനന്ദ് പൂജപ്പുര ഗവൺമെൻറ് ഒബ്സർവേഷൻ ഹോം സന്ദർശിച്ചു. ജില്ലയിലെ ഒബ്സര്‍വേഷന്‍ ഹോമിന്റെ പ്രവര്‍ത്തനം വിലയിരുത്താനാണ് സന്ദർശനം.
ദേശീയ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയിട്ടുള്ള മാസി (മോണിറ്ററിങ് ആപ് ഫോര്‍ സീംലെസ് ഇന്സ്പെക്ഷന്) മുഖേന രാജ്യത്തെ എല്ലാ ഒബ്സര്‍വേഷന്‍ ഹോമുകളുടെയും പ്രവര്‍ത്തനം തത്സമയം പരിശോധിക്കുന്നതിനുള്ള സംവിധാനത്തിന്റെ ഭാഗമായാണ് ഡോ ആര് ജി ആനന്ദ് തിരുവന്തപുരത്ത് സന്ദര്‍ശനം നടത്തുന്നത്.
കുട്ടികളുടെ മാനസിക പരിവര്‍ത്തനത്തിന് ഉതകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങൾ, കുട്ടികളുടെ ഭക്ഷണം, താമസം മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പരിശോധിയ്ക്കും.
കൊല്ലം ഒബ്സര്‍വേഷന്‍ ഹോമും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ഹോമിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുട്ടികള്‍ക്കായി കൂടുതല്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണഅടെന്നും പറഞ്ഞു.
Comments