ന്യൂഡൽഹി: ഖലിസ്ഥാൻ ഭികരവാദി അമൃത്പാൽ സിംഗിന്റെ അടുത്ത അനുയായി പപ്പൽപ്രീത് സിംഗിനെ അമൃത്സർ വിമാനത്താവളത്തിലെത്തിച്ചു.
കഴിഞ്ഞ ദിവസം ഹോഷിയാർപൂരിൽ വെച്ചാണ് പപ്പൽപ്രീത് സിംഗ് അറസ്റ്റിലായത്. അറസ്റ്റിന് ശേഷം അസാമിലെ ദിബ്രുഗഡ് ജയിലിലായിരുന്നു ഇയാളെ പാർപ്പിച്ചിരുന്നത്. പഞ്ചാബ് പോലീസും കൗണ്ടർ ഇന്റലിജൻസ് യൂണിറ്റും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്.
ദേശീയ സുരക്ഷാ നിയമപ്രകാരണാണ് പപ്പൽപ്രീത് സിംഗിനെ അറസ്റ്റ് ചെയ്തത്. ഖലിസ്ഥാൻ അനുകൂല സംഘടനയായ വരിസ് പഞ്ചാബ് ഡി ചീഫായ അമൃത്പാൽ സിംഗിന്റെ ഉപദേഷ്ടാവ് കൂടിയാണ് ഇയാൾ. അമൃത്പാൽ സിംഗിനും പപ്പൽപ്രീതിനുമെതിരെ വർഗീയ ധ്രുവീകരണം, കൊലപാതകശ്രമം, പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട് അമൃത്പാൽ ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
അമൃത്പാൽ സിംഗിന്റെ അമ്മാവൻ ഹർജിത് സിംഗ്, വിരമിച്ച സൈനിക കോൺസ്റ്റബിളായ വരീന്ദർ സിംഗ് എന്നിവർ ഇപ്പോഴും ദിബ്രുഗഡ് ജയിലിലാണ്. കൂടാതെ അമൃത്പാൽ സിംഗിന്റെ എട്ട് അനുയായികളേയും ഇതേ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ദേശീയ സുരക്ഷ നിയമപ്രകാരണാണ് ഇവർ അറസ്റ്റിലായത്.
Comments