തിരുവനന്തപുരം: ഏഴു വയസുകാരനെ ഭയപ്പെടുത്തിയ പാമ്പിനെ പിടികൂടി. തിരുവനന്തപുരം ആര്യനാട് തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ആര്യനാടുള്ള രതീഷ് രാജന്റെ ഭവനത്തിൽ അപ്രതീക്ഷമായാണ് പാമ്പെത്തിയത്. വീടിന് മുന്നിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിക്ക് മുന്നിൽ പത്തി വിടർത്തിയ പാമ്പിനെ വനം വകുപ്പ് ആർ ആർ ടി അംഗം രോഷ്നി എത്തി പിടികൂടി.
വീടിന് മുന്നിൽ കളിച്ചു കൊണ്ടിരുന്ന ഏഴുവയസുകാരന്റെ മുന്നിൽ പത്തി വിടർത്തി നിൽക്കുകയായിരുന്നു. ഭയന്നോടിയ കുട്ടിക്ക് പിന്നാലെ കൂടിയ മൂർഖൻ വീടിന്റെ പടികെട്ടുകൾക്ക് അടിയിലേക്ക് പതുങ്ങുകയും ചെയ്തു. കുട്ടി പറഞ്ഞ വിവരം അനുസരിച്ച് വീട്ടുകാർ ഉടൻ വനം വകുപ്പിൽ സംഭവം അറിയിക്കുകയായിരുന്നു.
വനം വകുപ്പ് ഉടൻ തന്നെ സ്ഥലത്ത് എത്തുകയും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ രോഷ്നി പിടികൂടുകയും ചെയ്തു. മൂർഖനെ പരുത്തിപള്ളി വനം വകുപ്പ് ആസ്ഥാനത്ത് എത്തിച്ചു. ഇതിനെ ഉൾക്കാട്ടിൽ പിന്നീട് തുറന്നു വിടുകയും ചെയ്തു.
Comments