തിരുവനന്തപുരം: അയിരൂരിൽ യുവാവിനെ നഗ്നയാക്കി മർദ്ദിച്ച കേസിൽ കാമുകി പിടിയിൽ. ഒന്നാം പ്രതി ലക്ഷ്മി പ്രിയയാണ് പോലീസ് പിടിയിലായത്. സംഭവത്തിന് പിന്നിലെ കാരണം പ്രണയ ബന്ധത്തിൽ നിന്നും കാമുകൻ പിനമാറാത്തതാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ തിരുവന്തപുരത്ത് വെച്ചാണ് യുവതി പിടിയിലായത്.
സംഭവുമായി ബന്ധപ്പെട്ട് യുവതിയടക്കം എട്ടുപേർക്കെതിരേ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. ലക്ഷ്മിപ്രിയയടക്കം രണ്ട് പേര്‍ നിലവില്‍ പോലീസ് പിടിയിലാണ്. എറണാകുളം സ്വദേശി അമലിനെ (24) നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിനാസ്പദമായ സംഭവം ഏപ്രിൽ അഞ്ചിനാണ് നടന്നത്. വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്‌മിപ്രിയ മറ്റൊരു യുവാവുമായി പ്രണയബന്ധത്തിലായി. തുടർന്ന് മുൻ കാമുകനെ ഒഴിവാക്കാൻ നിലവിലെ കാമുകനൊപ്പം ചേർന്ന് ക്വട്ടേഷൻ നൽകുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം,കേസ് ഒതുക്കി തീർക്കാനും ശ്രമം നടന്നുവെന്ന വാർത്തകളും പുറത്ത് വന്നിരിക്കുകയാണ്. നഗ്നനാക്കി മർദ്ദിക്കപ്പെട്ട യുവാവിന് 15 ലക്ഷം രൂപ പ്രതികൾ വാഗ്ദാനം ചെയ്തെന്ന് യുവാവിന്റെ അച്ഛന്റെ വാക്കുകൾ. മകനെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചുവെന്നും കഞ്ചാവ് വലിപ്പിച്ചുവെന്നും സിഗരറ്റ് കൊണ്ട് കുത്തി ശരീരം പൊള്ളിച്ചെന്നും അച്ഛൻ പറഞ്ഞു. മർദ്ദനമേറ്റ യുവാവ് ബന്ധു വീട്ടിൽ ചികിത്സയിലാണിപ്പോൾ.
Comments