കർണാടക: കോൺഗ്രസിനെതെിരെ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ. ബിജെപി ജനാധിപത്യ പാർട്ടിയാണ് കോൺഗ്രസിനെ പോലെ സ്വേച്ഛാധിപത്യ പാർട്ടിയല്ലയെന്നും ബൊമ്മെ ചൂണ്ടിക്കാട്ടി.കർണാടകയിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളുമായുളള ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർണാടയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യ സ്ഥാനാർത്ഥി പട്ടിക പൂർത്തീകരിക്കുമ്പോൾ ഞങ്ങൾ നന്നായി ചിന്തിച്ച് മാത്രമേ തീരുമാനം എടുക്കുകയുള്ളുവെന്നും, കൂട്ടായ ചർച്ചയിലൂടെ മാത്രമാണ് ഞങ്ങൾ സ്ഥാനാർത്ഥികളെ നിർണയിക്കുകയെന്നും ബൊമ്മെ പറഞ്ഞു. കോൺഗ്രസിനെ പോലെ ഏകാധിപത്യ മനോഭാവം അല്ല പാർട്ടിയെ മുന്നോട്ട് കൊണ്ടു പോകുന്നതെന്നും ബസവരാജ ബൊമ്മെ പറഞ്ഞു.
കർണാടകയിലെ രിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥി നിർണയം ഉടൻ പ്രസീദ്ധികരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Comments