തിരുവനന്തപുരം : പ്രണയത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലക്ഷ്മിപ്രിയ യുവാവുമായി പ്രണയത്തിലായിരുന്നില്ലെന്നും മകള്‍ ക്വട്ടേഷന്‍ നല്‍കിയതല്ലെന്നും . ലക്ഷ്മിപ്രിയയുടെ അമ്മ പറഞ്ഞു. മകള്‍ യുവാവുമായി പ്രണയത്തിലായിരുന്നില്ലെന്ന് പിതാവ് വ്യക്തമാക്കുന്നുണ്ട്.
മകള്‍ ആ പയ്യനെ അടിക്കാന്‍ വേണ്ടി ക്വട്ടേഷന്‍ കൊടുത്തത് ഒന്നുമല്ല. അവര്‍ രണ്ട് പേരും ഒരേ പ്രായക്കാരാണ്. സുഹൃത്തുക്കളായിരുന്നു. പിന്നീട് ആ പയ്യന്‍ മകളെ ശല്യം ചെയ്യാന്‍ തുടങ്ങി. മോശം വീഡിയോസ് അയക്കുമായിരുന്നു. വളരെ മോശപ്പെട്ട രീതിയിലാണ് സംസാരിക്കാറുള്ളത്. ഇക്കാര്യങ്ങള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അതിനാണ് അവര്‍ വന്നത്. അവരാണ് ആ പയ്യനെ അടിച്ചത്. അല്ലാതെ മകള്‍ ക്വട്ടേഷന്‍ കൊടുത്തത് ഒന്നുമല്ല. അവള്‍ അത്തരക്കാരിയല്ല, നല്ലൊരു കലാകാരിയാണ്. അവളെ പഠിപ്പിച്ച അധ്യാപകരോട് ചോദിച്ചാല്‍ മതി- ലക്ഷ്മി പ്രിയയുടെ അമ്മ പറഞ്ഞു.
ലക്ഷ്മിപ്രിയ യുവാവുമായി പ്രണയത്തിലായിരുന്നെന്നും യുവതിക്ക് മറ്റൊരു യുവാവുമായി പുതിയ ബന്ധമുണ്ടായതിനാല്‍ യുവാവിനെ ഒഴിവാക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടി അടക്കം ഏഴ് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവാവിനെ വിവസ്ത്രനാക്കി മര്‍ദ്ദിച്ചെന്നും ഇത് വീഡിയോയില്‍ ചിത്രീകരിച്ചെന്ന വിവരവും പുറത്തുവന്നിരുന്നു. ഇതിനിടെ കേസ് ഒതുക്കിത്തീര്‍ക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്ന് യുവാവിന്റെ പിതാവ് പറയുന്നു. പ്രതികള്‍ 15 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് പിതാവ് പറയുന്നത്.
Comments