ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഡൽഹി -ലണ്ടൻ വിമാനത്തിൽ ക്യാബിൻ ജീവനക്കാരെ ആക്രമിച്ച കേസിൽ 25കാരനെ അറസ്റ്റ് ചെയ്ത് പോലീസ്. കപൂർത്തല സ്വദേശിയായ ജസ്കിരത്ത് സിംഗാണ് പോലീസ് പിടിയിലായത്.
ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യാ വിമാനത്തിലെ ജീവനക്കാരിയോട് പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു.ജീവനക്കാരിയെ ഇടിച്ചിട്ട പ്രതി മറ്റൊരു ജീവനക്കാരന്റെ മുടി പിടിച്ച് വലിക്കുകയും ചെയ്തു. വിമാനം തിരിച്ചിറക്കുകയും പ്രതിയെ സുരക്ഷാ ഉദ്ദ്യോഗസ്ഥർ പോലീസിന് കൈമാറുകയുമായിരുന്നു. എയർ ഇന്ത്യ യാത്രക്കാർക്ക് നൽകുന്ന നിർദ്ദേശങ്ങൾ ഒന്നുംതന്നെ യുവാവ് അനുസരിച്ചിട്ടില്ല എന്ന് ജീവനക്കാർ പറഞ്ഞു.
Comments