കാബൂൾ: ഭക്ഷണശാലകളിലെ പൂന്തോട്ടങ്ങളിൽ സ്ത്രീകളും പുരുഷൻമാരും പരസ്പരം കാണുന്നത് അനി ഇസ്ലാമികം. ഭക്ഷണശാലകളിൽ സ്ത്രീകൾക്ക് വിലേക്കേർപ്പെടുത്തി താലിബാൻ ഭരണകൂടം. അഫ്ഗാനിലെ ഹെറാൻ പ്രവിശ്യയിലാണ് ഭക്ഷണശാലകളിൽ സ്ത്രികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
സ്ത്രീകൾ കൃത്യമായി ഹിജാഹ് ധരിക്കാതെയാണ് പ്രവേശിക്കുന്നത്. സ്ത്രീകളെ അന്യപുരുഷൻമാർ കാണാൻ ഇത് കാരണമാകുന്നുണ്ട്. ഇതാണ് വിലക്കിനുള്ള കാരണമായി പറയുന്നത്. പാർക്കുകളിലെ പോലെയാണ് ഭക്ഷണശാലകളിൽ സ്ത്രീ- പുരുഷൻമാർ പെരുമാറുന്നത്. ഭക്ഷണശാല എന്ന പേര് മാത്രമേയുള്ളു. ഇത് അനുവദിക്കാൻ സാധിക്കില്ല. പ്രവിശ്യ അധികാരിയായ അസീസ് റഹ്മാൻ മുഹമ്മദ് പറയുന്നു.
താലിബാൻ ഭരണത്തിന് കീഴിൽ സ്ത്രീകൾ കടുത്ത വിവേചനമാണ് നേരിടുന്നത്. ആറാം ക്ലാസിൽ ശേഷം പെൺകുട്ടികൾക്ക് വിദ്യാലയങ്ങളിൽ വിലക്കുണ്ട്. ചില പ്രവിശ്യകളിൽ സ്കൂളുകൾ, ജീനേഷ്യം, പാർക്ക് എന്നിവിടങ്ങളിൽ പെൺകുട്ടികൾ പ്രവേശിക്കുന്നത് താലിബാൻ ഭരണകൂടം നിരോധിച്ചിരിക്കുകയാണ്. അഫ്ഗാനിലെ പൊതു ഇടങ്ങളിൽ ഇതിനോടകം തന്നെ സ്ത്രീകൾക്ക് വിലക്കുണ്ട്. മാർച്ച് 23- ന് അഫ്ഗാനിൽ സ്കൂളുകൾ തുറന്നെങ്കിലും പെൺകുട്ടികൾക്കുള്ള സെക്കണ്ടറി വിഭാഗം അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ്.
Comments