പട്ന: പിന്നോക്ക സമുദായത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ പട്ന കോടതിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഇന്ന് നേരിട്ട് ഹാജരാകില്ല. മോദി പരാമർശത്തിന്റെ പേരിൽ എംപി -എംഎൽഎമാരുടെ പ്രത്യേക കോടതിയാണ് രാഹുലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നത്. രാഹുലിന്റെ അഭിഭാഷകൻ ഇന്ന് കോടതിയിൽ ഹാജരാകും.
ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും രാജ്യസഭാ അംഗവുമായാ സുശീൽമോദിയാണ് കേസ് നൽകിയിരിക്കുന്നത്. ഇതേ കുറ്റത്തിനു ഗുജറാത്തിലെ സൂറത്ത് കോടതി രാഹുലിനെ ശിക്ഷിച്ചതോടെയാണ് ലോക്സഭ അംഗത്വം നഷ്ടമായത്. ഒരു കുറ്റത്തിനു പല ശിക്ഷ വിധിക്കാനാവിക്കില്ല എന്നതിനാൽ പട്ന കോടതിയിലെ ഹർജി നിലനിൽക്കില്ലെന്നാണ് രാഹുലിന് ലഭിച്ചനിയമോപദേശം.
പിന്നോക്ക വിഭാഗത്തെ അധിക്ഷേപിച്ച സംഭവത്തിൽ സൂറത്ത് കോടതി രണ്ട് വർഷത്തെ ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് പട്ന കോടതിയിൽ നിന്ന് രാഹുലിന് നോട്ടീസ് ലഭിക്കുന്നത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ബാഗമായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലാണ് മോദി സമുദായത്തെ രാഹുൽ അപമാനിച്ചത്. എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി സമുദായത്തിൽ നിന്ന് വരുന്നത് എന്നായിരുന്നു മുൻ എംപിയുടെ പരാമർശം.
ഇതിന് പിന്നാലെ ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്. വാക്കാലോ രേഖാമൂലമോയുള്ള അപകീർത്തിപ്പെടുത്തൽ നടന്നതായി സൂറത്ത് കോടതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഐപിസി 499, 500 വകുപ്പുകൾ പ്രകാരമായിരുന്നു വിധി. രണ്ട് വർഷ തടവിന് വിധിച്ചതിന് പിന്നാലെ രാഹുലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി വിജ്ഞാപനമിറക്കിയിരുന്നു.
Comments