എറണാകുളം: നഗ്നവീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി യുവാവിന്റെ കൈയിൽ നിന്നും പണം തട്ടിയ കേസിൽ മൂന്ന് യുവതികളടക്കം അഞ്ച് പേർ അറസ്റ്റിൽ. ഷഹാന, അഞ്ജു, മേരി, ആഷിക്, അരുൺ എന്നിവരാണ് പിടിയിലായിരിക്കുന്നത്.
പ്രതിയായ അഞ്ജു കാക്കനാട് പള്ളിയിൽവെച്ച് എറണാകുളം തമ്മനം സ്വാദേശിയായ യുവാവിനെ പരിചയപ്പെടുകയായിരുന്നു. തുടർന്ന് യുവാവിനെ സ്നേഹം നടിച്ച് മുളവുകാട് പൊന്നാരിമംഗലം പിഎച്ച്‌സിക്ക് സമീപമുള്ള വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് പ്രതികൾ ചേർന്ന് യുവാവിനെ മർദ്ദിക്കുകയും നഗ്ന ചിത്രങ്ങൾ പകർത്തുകയും ചെയ്തു. കയ്യിലുള്ള പണവും മൊബൈൽ ഫോണും എടിഎം കാർഡും പ്രതികൾ കൈക്കലാക്കുകയും ചെയ്തു.
എന്നാൽ വീണ്ടും പണം ആവശ്യപ്പെടുകയും നൽകിയില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ യുവാവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു.
Comments