കണ്ണൂർ : കണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ 21-കാരനായ യുവാവിന് ദാരുണാന്ത്യം. വാഴക്കുണ്ടം സ്വദേശി എബിൻ ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.
വനാതിർത്തിയോട് ചേർന്ന കൃഷിയിടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു യുവാവിനെ കണ്ടെത്തിയത്. രക്തം ഛർദിച്ച് അവശ നിലയിലായിരുന്നു എബിൻ. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എബിന്റെ നെഞ്ചിൽ ആന ചവിട്ടി എന്നാണ് നാട്ടുകാർ പറയുന്നത്.
കർണാടക വനാതിർത്തിയോട് ചേർന്ന പ്രദേശത്താണ് ആനയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. എന്നാൽ, കേരളത്തിലെ വനത്തിനുള്ളിലാണ് എബിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയതെന്ന് വനം വകുപ്പ് പറഞ്ഞു. കൃഷിയിടത്തിൽ വെച്ചല്ല ആനയുടെ ആക്രമണമുണ്ടായതെന്നും വനം വകുപ്പ് വ്യക്തമാക്കി.
Comments