മുംബൈ: മുംബൈ മഹാനഗരത്തിന്റെ പുത്തൻ സ്പന്ദനങ്ങൾ അറിയാൻ മെട്രോ ട്രെയിനിൽ യാത്ര ചെയ്ത് ബിജെപി എംപിയും ബോളിവുഡ് നടിയുമായ ഹേമമാലിനി. ജുഹുവിലേക്കുള്ള യാത്ര മെട്രോയിലും ഓട്ടോയിലുമാക്കിയതിന്റെ ചിത്രങ്ങൾ ഹേമമാലിനി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.
വണ്ടർഫുൾ എക്‌സ്പീരിയൻസിനെ കുറിച്ച് കുറിപ്പും നടി പങ്കുവെച്ചിട്ടുണ്ട്. കൂടാതെ സഹയാത്രികർക്കൊപ്പമുള്ള സെൽഫികളും ഹേമമാലിനി തന്റെ വാളിൽ ഷെയർ ചെയ്തിട്ടുണ്ട്.
ഗതാഗകുരുക്ക് കാരണം കാറിൽ രണ്ട് മണിക്കൂറോളം എടുക്കുന്ന യാത്ര മെട്രോയിലും ഓട്ടോയിലുമാക്കിയപ്പോൾ അരമണിക്കൂറിൽ ഒതുങ്ങി. മെട്രോയിലെ യാത്രയ്‌ക്ക് ശേഷം ഓട്ടോയിലാണ് ഡി എൻ നഗറിൽ നിന്നും ജൂഹുവിലെ വീട്ടിലേക്ക് എത്തിയത്. ഓട്ടോയിൽ വീട്ടിൽ എത്തിയപ്പോൾ സെക്യൂരിറ്റിക്ക് വിശ്വസിക്കാനായില്ല. ഈ യാത്ര മണിക്കൂറുകൾ തനിക്ക് മികച്ച അനുഭവമാണ് സമ്മാനിച്ചത്- ഹേമമാലിനി പറഞ്ഞു.
Comments