കാസർക്കോട്: കടന്നൽ കൂട്ടത്തിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. കാസർക്കോട് ചിറ്റാരിക്കൽ കമ്പല്ലൂർ സ്വദേശിയായ ബിറ്റോ ജോസഫ് (35) ആണ് മരിച്ചത്. പെയിൻറിംഗ് ജോലിക്കിടെയാണ് ബിറ്റോ ജോസഫിന് കടന്നൽ കുത്തേറ്റത്.
ഇന്ന് രാവിലെ പത്തരയോടെ ചിറ്റരിക്കൽ ഗ്രാമത്തിലെ ആയന്നൂർ ശിവ ക്ഷേത്രത്തിന് സമീപത്തുള്ള പ്ലാത്തോട്ടത്തിൽ ടോമിയുടെ വീട്ടിലായിരുന്നു പെയിന്റിംഗ് ജോലി ചെയ്തിരുന്നത്. വീടിന്റെ പെയിൻറിംഗിനിടയിലാണ് കടന്നൽ കൂടിളകിയത്. ഉടൻ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിട്ടുടമയായ ടോമിയുടെ ബന്ധുവാണ് മരിച്ച ബിറ്റോ ജോസഫ്.
Comments