കോഴിക്കോട്: സ്വർണ്ണ കള്ളക്കടത്ത് സംഘത്തിൽ ഉൾപ്പെട്ടവരുടെ വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധ നടത്തി. കോഴിക്കോട് സ്വദേശി സംജു, ഷംസുദീൻ എന്നിവരുടെ വീടുകളിലാണ് പരിശോധന. കൊയമ്പത്തൂരിൽ നന്ദഗോപാലിന്റെ വീട്ടിലും പരിശോധന നടത്തി ഇവർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചതൊടെയാണ് ഇഡി റെയ്ഡ് നടത്തിയത്.
നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് കേസിൽ നേരത്തെ അറസ്റ്റിലായ കെ ടി റമീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. സംജുവും, ഷംസുദ്ദീനും ബന്ധുക്കളാണ്.പല മാർഗ്ഗങ്ങൾ ഉപയോഗിച്ച് സ്വർണം കടത്തുകയും, കടത്തിയ സ്വർണം ജ്വല്ലറികൾക്ക് കൈമാറുകയും ചെയ്തെന്ന മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നയതന്ത്ര സ്വർണക്കടത്തിലെ മുഖ്യപങ്കാളിയായ കെ ടി റമീസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമാണ് ഇഡി അറസ്റ്റ് ചെയ്തത്. നിലവിൽ റിമാൻഡിൽ കഴിയുകയാണ് റമീസ്. സ്വർണക്കടത്തിനൊപ്പം കള്ളപ്പണ ഇടപാടുകളും കെ ടി റമീസ് നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജാമ്യത്തിലുള്ള റമീസിനെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. കോഴിക്കോടും, കോയമ്പത്തുരും നടന്ന റെയ്ഡിൽ ചില ഡിജിറ്റൽ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
Comments