ന്യൂഡൽഹി : ദോഹ എയർപോർട്ടിൽ ഇന്ത്യൻ രൂപ ഉപയോഗിക്കുന്നതിന്റെ വീഡിയോ പങ്ക് വച്ച് ബോളിവുഡിലെ പ്രശസ്ത ഗായകൻ മിക സിംഗ് . “സുപ്രഭാതം. ഞാൻ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലാണ്. ദോഹ എയർപോർട്ടിലെ ലൂയിസ് വിട്ടൺ സ്റ്റോറിൽ ഷോപ്പിംഗ് നടത്തുമ്പോൾ ഇന്ത്യൻ രൂപ ഉപയോഗിക്കുന്നതിൽ എനിക്ക് അഭിമാനം തോന്നുന്നു. നിങ്ങൾക്ക് ഇവിടെ എന്ത് ഷോപ്പിംഗിന് വേണമെങ്കിലും ഇന്ത്യൻ കറൻസി നൽകാം. ഏത് റെസ്റ്റോറന്റിലും പണം ഉപയോഗിക്കാം.. അതിശയകരമല്ലേ? ഇതിന് നരേന്ദ്ര മോദി ജിക്ക് വളരെ നന്ദി. ഇനി ഇന്ത്യൻ പണവും ഡോളർ പോലെ ലോകം മുഴുവൻ പ്രവർത്തിക്കും. ഖത്തറിൽ അത് നടക്കുകയാണ്.“ മിക സിംഗ് ട്വിറ്ററിൽ പങ്ക് വച്ച വീഡിയോയിൽ പറയുന്നു.
മിക സിംഗിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. “ദോഹ എയർപോർട്ടിലെ ലൂയി വിറ്റൺ സ്റ്റോറിൽ ഇന്ത്യൻ രൂപയിൽ ഷോപ്പിംഗ് നടത്തുന്ന മിക സിംഗ്. താമസിയാതെ, ലിബറലുകൾ അദ്ദേഹത്തെ ആക്രമിക്കും, കാരണം അദ്ദേഹം ഇതിന് ഇന്ത്യയെ പ്രശംസിക്കുന്നു.” എന്നാണ് ചിലർ ഇതിനു കമന്റ് ചെയ്യുന്നത് .
ആന്ധ്രാപ്രദേശിലെ ബിജെപി ജനറൽ സെക്രട്ടറി വിഷ്ണു വർധൻ റെഡ്ഡിയും തന്റെ ട്വിറ്റർ അക്കൗണ്ടിൽ മിക സിംഗിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നമ്മുടെ രാജ്യം എങ്ങനെ മാറുന്നുവെന്ന് പ്രശസ്ത ഗായകൻ മിക സിംഗ് പറയുന്നു. കേന്ദ്രസർക്കാരിന്റെ ശ്രമഫലമായി ഇന്ത്യൻ കറൻസി ആഗോളമായി മാറുകയും പല രാജ്യങ്ങളിലും സ്വീകാര്യത നേടുകയും ചെയ്യുന്നു.രൂപയിൽ വ്യാപാരം നടത്താൻ 18 രാജ്യങ്ങൾ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നതൊടെയാണ് ഇന്ത്യൻ രൂപ ആഗോള സാമ്പത്തിക വിപണിയിൽ സുപ്രധാന ശക്തിയായി മാറുന്നത്.
കൊറോണ മഹാമാരിയ്ക്കും റഷ്യ-യുക്രെയ്ൻ യുദ്ധത്തിനും പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഡോളറിന് ശേഷമുള്ള പ്രധാന അന്താരാഷ്ട്ര കറൻസിയായി ഇന്ത്യൻ രൂപയെ മാറ്റാനുള്ള ശ്രമം ഇന്ത്യ ആരംഭിച്ചത് . 2022 ജൂലൈയിൽ ഇന്ത്യാ ഗവൺമെന്റ് ഈ മഹത്തായ സംരംഭം ആരംഭിച്ചു. യുഎസ് ഡോളറിന്റെ ക്ഷാമം നേരിടുന്ന രാജ്യങ്ങൾക്ക് ബദൽ ഇടപാട് സംവിധാനം നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
Comments