മുംബൈ : മഹാരാഷ്ട്രയിലെ ഗോണ്ടിയിലെ വീട്ടിലെ ചിതൽകൂടാരത്തിനുള്ളിൽ പാമ്പുകളെ കണ്ടെത്തി. വീട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.
കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കുന്നതിനിടെയാണ് വാതിലിലെ കട്ടിളയ്ക്കുള്ളിൽ പാമ്പുകളെ കണ്ടത്. തുടർന്ന് പമ്പുപിടിത്തക്കാർ സ്ഥലത്തെത്തി നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് 39 പാമ്പുകളെയും പുറത്തെടുത്തത്. 20 വർഷം മുൻപാണ് വീട് നിർമിച്ചതെന്നും അടുത്തിടെ കട്ടിളയുടെ ഒരു ഭാഗം ചിതലുകൾ അരിച്ചതായും വീട്ടുടമ സീതാറാം ശർമ അറിയിച്ചു.
വാതിലിന്റെ കട്ടിളയിലെ ചിതലിനെയാണ് പാമ്പുകൾ ഭക്ഷിച്ചിരുന്നത്. ഈ പാമ്പുകൾ വിഷമുള്ളതല്ലെന്നും പാമ്പുപിടിത്തക്കാർ പറഞ്ഞു.ഒരാഴ്ച മാത്രം പ്രായമുള്ള പാമ്പുകളായിരുന്നു കട്ടിളയിലുണ്ടായിരുന്നത്. പാമ്പുപിടിത്തക്കാർ ഇവയെ സമീപത്തെ വനത്തിൽ തുറന്നുവിട്ടു.
Comments