കൊൽക്കത്ത : ചരിത്രം സൃഷ്ടിച്ച് ഹൂഗ്ലി നദിക്കടിയിലൂടെ മെട്രോ ട്രെയിനിന്റെ കന്നി ഓട്ടം. വെള്ളത്തിനടയിലൂടെയുള്ള ഇന്ത്യയിലെ ആദ്യ മെട്രോ ട്രെയിനാണിത്. ഇതിന്റെ ആദ്യ ട്രയൽ നേരത്തെ നടത്തിയിരുന്നതായി അധികൃതർ അറിയിച്ചിരുന്നു. 120 കോടി രൂപ മുതൽ മുടക്കിലാണ് മെട്രോ റെയിൽ പണി പൂർത്തീകരിച്ചത്.
മെട്രോ റെയിൽവേ ജനറൽ മാനേജർ പി.ഉദയ്കുമാർ റെഡ്ഡിയുടെ നേതൃത്വത്തിൽ ഹൗറ സ്റ്റേഷനിൽ പൂജകൾ നടത്തിക്കൊണ്ടായിരുന്നു ട്രെയിൻ യാത്രയ്‌ക്ക് തുടക്കം കുറിച്ചത്. മെട്രോ റെയിൽവേ ജനറൽ മാനേജരും, കെഎംആർസിഎല്ലന്റെ മുതിർന്ന്് ഉദ്യോഗസ്ഥരും ട്രെയിനിൽ യാത്ര നടത്തി.
ഹൗറ മൈതാനത്ത് നിന്ന് എസ്പ്ലനേഡ് വരെയാണ് യാത്ര.അടുത്ത ഏഴ് മാസം ഇവിടെ ട്രയൽ റണ്ണുകളാണ് നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അതിനുശേഷം മാത്രമായിരിക്കും റൂട്ടുകളിലെ പതിവ് സർവീസുകൾ പ്രവർത്തനക്ഷമമാക്കുക. ഹൂഗ്ലി നദിയുടെ അടിയിലെ റേക്കുകൾ ഓടുന്നതിൽ ഞങ്ങൾ വിജയിച്ചതിനാൽ മെട്രോ റെയിൽവേയ്‌ക്ക് ഇതൊരു ചരിത്ര നിമിഷമാണെന്ന്മെട്രോ റെയിൽവേ സിആർപിഒ കൗശിക് മിത്ര പറഞ്ഞു.
ഹൂഗ്ലി നദിക്കടിയിലെ ഉപരിതലത്തിൽ നിന്ന് 30 മീറ്റർ താഴ്ചയിലാണ് റെയിൽവേ ട്രാക്ക് നിർമ്മിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം ചതുരശ്ര അടിയിയാണ് റെയിൽവേ സ്റ്റേഷന്റെ വിസതീർണ്ണം. സംസ്ഥാനത്തെ ജനങ്ങൾക്ക് ആധുനിക ഗതാഗത സംവിധാനം ലഭ്യമാക്കുന്നതിനുള്ള ചുവട്‌വയ്പ് കൂടിയാണിത്. പ്രദേശത്തെ വാണിജ്യ സർവീസുകൾ ഈ വർഷം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
Comments