ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ഈ വർഷം അവസാനത്തോടെ വിദ്യാലയങ്ങളിൽ 60,000 അദ്ധ്യാപകരെ നിയമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സംസ്ഥാനത്ത് പുതിയതായി ചുമതലയേറ്റ അദ്ധ്യാപകർക്കുള്ള പരിശീലന പരിപാടിയിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ തൊഴിൽ മേളകൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് യുവാക്കൾക്ക് വിവിധ തസ്തികയിലേയ്ക്ക് നിയമിച്ചത്. ഇതിൽ 22,400 യുവാക്കളെയാണ് അദ്ധ്യാപക തസ്തികയിലേയ്ക്ക് നിയമിച്ചതായി സർക്കാർ അറിയിച്ചു. നാഷണൽ അച്ചീവ്മെന്റെ സർവേ റിപ്പോർട്ട് പ്രകാരം റാങ്കിംഗിൽ 17-ാം സ്ഥാനത്തായിരുന്നു സംസ്ഥാനം നിലവിൽ നാലാം സ്ഥാനത്താണ്. സംസ്ഥാന സർക്കാരിനേയും, അദ്ധ്യാപകരെയും, വിദ്യാർത്ഥിനികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഈ വർഷം ഏകദേശം ഒരു ലക്ഷം സർക്കാർ ജീവനക്കാരെ നിയമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആസാദി കാ അമൃത് മഹേത്സവത്തിന്റെ ഭാഗമായി ഉയർന്ന ലക്ഷ്യങ്ങളും പുത്തൻ പ്രമേയങ്ങളുമായി രാജ്യം മുന്നേറുകയാണ്. കൂടാതെ,സംസ്ഥാനത്ത് നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലൂടെ എല്ലാ മേഖലയിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
Comments