പഴവർഗങ്ങൾ തൊലി കളഞ്ഞ് കഴിക്കുന്നത് മനുഷ്യർ മാത്രമാണ്. മനുഷ്യരുമായുള്ള സഹവാസത്തെ തുടർന്ന് ചില വളർത്തു മൃഗങ്ങൾക്ക് പഴങ്ങളുടെ തൊലി കളഞ്ഞുകൊടുത്താൽ അവ ഭക്ഷിക്കുന്നത് കാണാം. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. മനുഷ്യരുമായുള്ള സഹവാസത്തിന്റെ ഫലമായി മനുഷ്യരെ പോലും തോല്‍പ്പിക്കുന്ന വേഗതയില്‍ പഴത്തൊലി കളയുന്ന ഒരു ആനയാണ് വീഡിയോയിലെ താരം.
ബെർലിൻ മൃഗശാലയിലെ ‘പാങ് ഫാ’ എന്ന ആനയാണ് ഇത്തരത്തിൽ പഴത്തിന്റെ തൊലികളഞ്ഞ ശേഷം പഴം മാത്രമായി കഴിക്കുന്നത്. ദൃശ്യങ്ങളിൽ ഒരു യുവതി ആനയ്ക്ക് കഴിയ്ക്കാനായി പഴുത്ത ഒരു വാഴപ്പഴം നൽകുന്നു. പഴം തുമ്പിക്കൈയിൽ വാങ്ങിയ ആന അത് നിലത്തെറിഞ്ഞ് ആദ്യം രണ്ടായി മുറിയ്ക്കുന്നുമുണ്ട്. ശേഷം ഓരോ കഷണവും തുമ്പിക്കൈയിൽ എടുത്ത് തൊലി കളഞ്ഞ് കഴിക്കുകയാണ്.
തൊലി എറിഞ്ഞ് കളഞ്ഞതിന് ശേഷം പഴം മാത്രം ആന കൃത്യമായി കഴിയ്ക്കുന്നതും വീഡിയോയിൽ കാണാം.
പിന്നീട് അമിതമായി പഴുത്ത രണ്ട് പഴങ്ങൾ നൽകുമ്പോൾ ആന അത് കഴിയ്ക്കാതെ എറിഞ്ഞു കളയന്നതും കാണാവുന്നതാണ്. മൂന്നാമതായി ആനയ്ക്ക് നൽകുന്നത് ഒരു പച്ച പഴമാണ് അത് തൊലികളയാതെ തന്നെ ആന മുഴുവനായും വിഴുങ്ങുന്നു. ഏറ്റവും ഒടുവിൽ ആനകൂട്ടത്തിന് ഇടയിൽ നിൽക്കുന്ന പാങ് ഫാ ആന എങ്ങനെയാണ് പഴം കഴിക്കുന്നത് എന്നതും കാണാം.
Comments