ഇംഫാൽ: തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി മണിപ്പൂർ സർക്കാർ. നിരോധിത സംഘടനകളുടെ പ്രവർത്തനങ്ങൾ പൂർണമായും നിർത്തലാക്കാനുള്ള ശ്രമത്തിലാണ് മണിപ്പൂർ സർക്കാരും സുരക്ഷാ സേനയും. നിരോധിത സംഘടനകളുടെ ഭാഗമായി തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയ നിരവധിപേരെ പോലീസ് അറസ്റ്റ് ചെയ്തു.
മയക്കുമരുന്ന് മാഫിയകൾക്കെതിരെയും ഗുണ്ടാ സംഘങ്ങൾക്കെതിരെയും ശക്തമായ നിയമ നടപടി മണിപ്പൂർ സർക്കാർ സ്വീകരിച്ചു വരികയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 370 തീവ്രവാദികളെയാണ് മണിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. 90 ഓളം ഭീകരർ സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു.
മണിപ്പൂരിലെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) കേഡർമാർ വൻ തോതിൽ അറസ്റ്റിലായിട്ടുണ്ട്. 100-ലധികം പിഎൽഎ കേഡർമാരാണ് സുരക്ഷാ സേനയ്ക്ക് മുമ്പിൽ കീഴടങ്ങി അറസ്റ്റ് വരിച്ചത്. കൂടാതെ, 1,300 കോടി രൂപയുടെ മയക്കുമരുന്ന് ഉൾപ്പെടെയുള്ള നിരോധിതവസ്തുക്കളും സംസ്ഥാനത്തു നിന്ന് സുരക്ഷാ സേന രണ്ട് വർഷത്തിനിടെ പിടിച്ചെടുത്തിരുന്നു.
Comments