ന്യൂഡൽഹി: ഇന്ത്യയുടെ പുരോഗതിയും സമൃദ്ധിയും ഉഗാണ്ടയിലെ വ്യവസായ മേഖലയ്‌ക്ക് പുത്തൻ ഉണർവ്വ് നൽകിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യൻ വ്യവസായസമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇത് പറഞ്ഞത്. ഉഗാണ്ടയിലും മൊസാംബിക്കിലും ദ്വിദിന സന്ദർശനത്തിന് എത്തിയതാണ് അദ്ദേഹം.
ഇന്ത്യയും ഉഗാണ്ടയും തമ്മിലുളള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ഉഗാണ്ടയിലെ ഇന്ത്യൻ വ്യവസായികളോട് അദ്ദേഹം ആവശ്യപ്പെട്ടു. വികസന പ്രവർത്തനങ്ങളിലുളള ഇന്ത്യയുടെ അനുഭവങ്ങൾ ഉഗാണ്ടയുടെ വികസനത്തിന് സഹായകമാകുമെന്നും കേന്ദ്ര മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി.
യുക്രെൻ-റഷ്യ യുദ്ധത്തെ തുടർന്ന് ഗോതമ്പിന്റെയും ഭഷ്യ എണ്ണയുടെയും പ്രതിസന്ധി ഉണ്ടായെങ്കിലും ഇന്ത്യ അതിനെ മറികടന്നെന്നും ജയശങ്കർ പറഞ്ഞു. യുക്രെനിൽ നിന്നുളള സൂര്യകാന്തി എണ്ണ ഏറ്റവുമധികം ഇറക്കിയിരുന്നത് ഇന്ത്യയാണെന്നും എന്നാൽ പരമ്പരാഗത ഇന്ത്യൻ വ്യവസായ കേന്ദ്രങ്ങളെ വളർത്തിയത് വഴി അതിനെ മറികടക്കാൻ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുമായുളള വ്യവസായ രംഗത്ത് വലിയ കുതിച്ച് ചാട്ടമാണ് ഇന്ത്യ നടത്തിയത്. ഇന്ത്യയും ആഫ്രിക്കയും പ്രത്യേകിച്ച് ഉഗാണ്ടയുമായുള്ള വ്യാപാരങ്ങളുടെ വളർച്ച ശക്തിപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാരം കൂടൂതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുളള വ്യാപര ബന്ധത്തെ ശക്തിപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.
Comments