കൊച്ചി: മാദ്ധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമിനെതിരെയുള്ള നരഹത്യകുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഉത്തരവിറക്കിയത്. അതേസമയം ശ്രീറാമിനൊപ്പം വാഹനത്തിലുണ്ടായിരുന്ന വഫ ഫിറോസിനെ കേസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ശ്രീറാമിനെതിരെയുള്ള നരഹത്യാ കുറ്റം സെഷൻസ് കോടതി ഒഴിവാക്കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥന സർക്കാർ നലകിയ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ചതാണ് ശ്രീറാമിന് തിരിച്ചടിയായത്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുക എന്നത് ഗുരുതരമായ തെറ്റാണെന്നും മോട്ടോർ വെഹിക്കിൾ നിയമ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയായിരുന്നു ശ്രീറാമും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറിടിച്ച് മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീർ മരിച്ചത്. വഫ ഫിറോസിനെതിരെ പ്രേരണാ
കുറ്റമായിരുന്നു നേരത്തെ ചുമത്തിയിരുന്നത്. ഇത് നിലനിൽക്കില്ലെന്നും വിചാരണഘട്ടത്തിലേക്ക് പോകേണ്ടതില്ലെന്നും ഹൈക്കോടതി വിധിച്ചു.
Comments