ലക്‌നൗ: ഗുണ്ടാ നേതാവ് ആതിഖ് അഹമ്മദിന്റെ മകൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഝാൻസിയിൽ നടത്തിയ ഏറ്റുമുട്ടലിലാണ് മകൻ അസദ് അഹമ്മദ് കൊല്ലപ്പെട്ടത്. ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ട ഉത്തർപ്രദേശ് എസ്ടിഎഫ് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.
അസദിന്റെ സുഹൃത്ത് ഗുലാമിനേയും പോലീസ് വകവരുത്തി. അസദ് അഹമ്മദിന്റെ തലയ്‌ക്ക് അഞ്ച ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഝാൻസിക്ക് സമീപം അസദ് ഒളിച്ചിരിക്കുകയായിരുന്നുവെന്നും സുഹൃത്ത് ഗുലാമിനൊപ്പമാണ് അസദ് ഉണ്ടായിരുന്നതെന്നും പോലീസ് അറിയിച്ചു
ഇരുവരുടെ പക്കൽ നിന്നും വിദേശനിർമ്മിത ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. അസദിനെയും ഗുലാമിനെയും ജീവനോടെ പിടികൂടാൻ ശ്രമിച്ചെങ്കിലും അവർ എസ്ടിഎഫ് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. അതിനുശേഷം അവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് ഉത്തർപ്രദേശ് എസ്ടിഎഫ് എഡിജി അമിതാഭ് യാഷ് പറഞ്ഞു. അതേസമയം ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും ഇന്ന് രാവിലെ പ്രയാഗ്രാജിലെ സിജെഎം കോടതിയിൽ ഹാജരാക്കി.
Comments