തിരുവനന്തപുരം: വിവാഹം മുടക്കുന്നതിനായി യുവതിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളനാട് സ്വദേശിയും യുവതിയുടെ മുൻ കാമുകനുമായ വിജിൻ (22)ആണ് പോലീസിന്റെ പിടിയിലായത്.
യുവതയുമായി നാല് വർഷത്തിലേറെ വിജിൻ പ്രണയബന്ധത്തിലായിരുന്നു. എന്നാൽ ഇരുവരും പിരിഞ്ഞതിന് പിന്നാലെ യുവതിയ്‌ക്ക് മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് യുവാവ് പെൺകുട്ടിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. വരന്റെ വീട്ടിലെത്തി വിജിൻ ചിത്രങ്ങൾ ബന്ധുക്കളെ കാണിക്കുകയും ചെയ്തു.
യുവതിയുടെ വിവാഹം മുടക്കാനാണ് ചിത്രങ്ങൾ മോർഫ് ചെയ്തതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്‌ക്ക് കൈമാറും. യുവാവിനെതിരെ ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.
Comments