തൃശൂർ: അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
കൊടകര ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്ന് അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കൊടകര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് പ്രോജക്ട് കാര്യാലയത്തിൽ ഏപ്രിൽ 17 മുതൽ മേയ് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. വിദ്യാഭ്യാസ യോഗ്യത വർക്കർ നിയമനത്തിന് പത്താം തരം പാസ്സായിരിക്കണം, ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ മലയാളം എഴുതാനും വായിക്കാനും കഴിയണം. ഫോൺ: 0480 2727990.
തിരുവിലാമല ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ചേലക്കര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് പ്രോജക്ട് കാര്യാലയത്തിൽ ഏപ്രിൽ 17 മുതൽ മേയ് 10വരെ അപേക്ഷ സ്വീകരിക്കും. വിദ്യാഭ്യാസ യോഗ്യത വർക്കർ നിയമനത്തിന് പത്താം തരം പാസ്സായിരിക്കണം, ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ മലയാളം എഴുതാനും വായിക്കാനും കഴിയണം.
പുതുക്കാട് പഞ്ചായത്തിലെ അങ്കണവാടികളിൽ ഉണ്ടാകാൻ സാധ്യതയുള്ള വർക്കർ, ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഗ്രാമപഞ്ചായത്ത് നിവാസികളും 18നും 46നും ഇടയിൽ പ്രായമുള്ളവരും ആയിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താതരം പാസ്സാകാൻ പാടില്ലാത്തവരുമായിരിക്കണം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മെയ് 3ന് വൈകീട്ട് 5 മണി. ഫോൺ: 0480 2757593.
നെന്മണിക്കര പഞ്ചായത്തിലെ അങ്കണവാടികളിൽ ഉണ്ടാകാൻ സാധ്യതയുള്ള വർക്കർ, ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഗ്രാമപഞ്ചായത്ത് നിവാസികളും 18നും 46നും ഇടയിൽ പ്രായമുള്ളവരും ആയിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താതരം പാസ്സാകാൻ പാടില്ലാത്തവരുമായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 3ന് വൈകീട്ട് 5 മണി. ഫോൺ: 0480 2757593.
Comments