മുംബൈ : ഷൂട്ടിംഗ് സൈറ്റിൽ പെൺകുട്ടികൾക്ക് ബോളിവുഡ് നടൻ സൽമാൻ ഖാൻ പ്രത്യേക ഡ്രസ് കോഡ് നിർദേശിച്ചതായി റിപ്പോർട്ട് .സൽമാൻ ഖാന്റെ ‘കിസി കാ ഭായ് കിസി കി ജാൻ’ 2023 ഏപ്രിൽ 21 നാണ് തിയേറ്ററുകളിൽ എത്തുക. പൂജാ ഹെഗ്ഡെ, ഷഹനാസ് ഗിൽ, ജാസി ഗിൽ, ടിവി നടി ശ്വേത തിവാരിയുടെ മകൾ പാലക് തിവാരി എന്നിവരും സൽമാനൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെയാണ് പാലക് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. തന്റെ സിനിമകളിൽ പ്രവർത്തിക്കുന്ന എല്ലാ നടിമാർക്കും ഡ്രസ് കോഡ് സൽമാൻ നിർദേശിച്ചതായി പാലക് പറഞ്ഞു.
താൻ മറ്റൊരു സിനിമയുടെ സെറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്ന വേളയിലാണ് , സൽമാൻ ഇത്തരം നിയമം കൊണ്ടുവന്നത് . “എന്റെ സെറ്റിൽ ഒരു പെൺകുട്ടിയുടെയും കഴുത്ത് കാണരുത്. എല്ലാ പെൺകുട്ടികളും നല്ല പെൺകുട്ടികളെപ്പോലെ പൂർണ്ണമായി വസ്ത്രം ധരിച്ച് വരണം.“ എന്നായിരുന്നു സൽമാന്റെ നിർദേശം.
“സൽമാൻ സാർ വളരെ പരമ്പരാഗതമാണ്. നിങ്ങൾ ധരിക്കാൻ ആഗ്രഹിക്കുന്നതെന്തും ധരിക്കുക . എന്നാൽ പെൺകുട്ടികൾ എപ്പോഴും സുരക്ഷിതരായിരിക്കണം . സെറ്റിൽ തനിക്ക് വ്യക്തിപരമായി പരിചയമില്ലാത്ത പുരുഷന്മാരുണ്ടെങ്കിൽ, അവിടെയുള്ള ആരെയും സൽമാൻ സാർ വിശ്വസിക്കില്ല.“ പാലക് പറയുന്നു.
Comments