വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ഓഫീസുകളിലേക്ക് തിരികെയെത്താനുള്ള മെറ്റ സിഇഒ മാർക്ക് സക്കർബർഗിന്റെ നിർദേശം ആശങ്കയോടെയാണ് ജീവനക്കാർ കാണുന്നത്. ചിലവ് ചുരുക്കലിന്റെ ഭാഗമായി നിരവധി ജീവനക്കാരെ മെറ്റ ഇതിനോടകം പിരിച്ചുവിട്ടിരുന്നു. ഗൂഗിളിന്റെ സമാനമായ രീതി തന്നെയാണ് മെറ്റയും സ്വീകരിച്ചിരിക്കുന്നത്.
ഓഫീസ് ജീവനക്കാർക്കായി നിൽകിയിരുന്ന സൗജന്യങ്ങളെല്ലാം മെറ്റ വെട്ടിച്ചുരുക്കിയിരിക്കുയാണ്. സൗജന്യ ഭക്ഷണം, പലഹാരങ്ങൾ, കഫറ്റീരിയ തുടങ്ങിയവയെല്ലാം മെറ്റ ഒഴിവാക്കിയെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ ഈ തീരുമാനങ്ങളിൽ ജീവനക്കാർ തീർത്തും അസംതൃപ്തരാണ്. ഇയർ ഓഫ് എഫിഷ്യൻസി അഥവാ മികവിന്റെ വർഷം എന്ന പേരിൽ ചിലവ് ചുരുക്കൽ കർമപരിപാടികളിലാണ് മാർക്ക് സക്കർബർഗ്. കൂടാതെ സൗജന്യമായി നൽകിയിരുന്ന ആരോഗ്യ, ക്ഷേമ ആനുകൂല്യങ്ങൾ ഉൾപ്പടെയുള്ളവ മെറ്റ നിർത്തലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ വർഷം മാത്രം ചെലവ് ചുരുക്കലിന്റെ ഭാഗമായി 11,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് മെറ്റ പ്രഖ്യാപിച്ചിരുന്നു. ഈ വർഷം മാർച്ചിൽ വീണ്ടും 10000 പേരെ പിരിച്ചുവിടുമെന്നും മെറ്റ മേധാവി പ്രഖ്യാപിച്ചു. പിരിച്ചുവിടലിൽ നിന്ന് രക്ഷപ്പെടാൻ മാനേജ്‌മെന്റിന് മുന്നിൽ സ്വീകാര്യത നേടാനുള്ള മത്സരവും ജീവനക്കാർ തമ്മിൽ ഉണ്ട്.
Comments