മുംബൈ: മില്ലറ്റസ് ഫുഡ് ഫെസ്റ്റിവലിന് മുംബൈയിൽ തുടക്കം. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) ഭാഗമായാണ് മില്ലറ്റസ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ 13 മുതൽ 19 വരെ മുംബൈയിലെ താജ്മഹൽ പാലസിലാണ് ഫെസ്റ്റിവൽ നടക്കുന്നത്.
എസ്‌സിഒ രാജ്യങ്ങളിൽ നിന്നുള്ള പാചകവിദ്ഗധർ തയ്യാറാക്കിയ വിഭവങ്ങളായിരിക്കും ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്. ഏപ്രിൽ 14 മുതൽ 19 വരെ പൊതുജനങ്ങൾക്കും ഫെസ്റ്റിന്റെ ഭാഗമാകാൻ അവസരം നൽകുമെന്ന് അധികൃതർ അറിയിച്ചു. എസ്‌സിഒ രാജ്യങ്ങളായ ചൈന, ഇന്ത്യ, കസാക്കിസ്ഥാൻ ഉൾപ്പെടെയുള്ള എട്ട് രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്.
എസ്‌സിഒ രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന സംസ്‌കാരങ്ങളുടെയും പരമ്പരാഗതമായ പാചകരീതികളുടെയും പ്രദർശന വേദിയാകും മില്ലറ്റ് ഫെസ്റ്റിവലെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കി. സന്ദർശകർക്ക് സ്വാദിഷ്ടമായ വിഭവങ്ങൾ കഴിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.
Comments