എറണാകുളം: കേരളത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് വന്ദേ ഭാരത് ട്രെയിൻ യാഥാർത്ഥ്യമാകുന്നു. വന്ദേഭാരത് ട്രെയിനുകൾ ഇന്ന് പ്രദർശനയാത്ര നടത്തും. ഇതിനായി ചെന്നൈയിൽ നിന്നുള്ള വന്ദേഭാരത് ട്രെയിൻ ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തും. 16 ബോഗികളാണ് ട്രെയിനിനുള്ളത്. ഏറെ കാലമായി സംസ്ഥാനം വന്ദേഭാരത് ട്രെയിനുകൾക്കായി കാത്തിരിക്കുകയായിരുന്നു.
ട്രെയിനുകളുടെ പ്രദർശനയാത്ര രാവിലെ 9.45ന് ആരംഭിക്കും. തിരുവനന്തപുരത്ത് നിന്നും രാവിലെ പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 3.30-ഓടെ ഷൊർണ്ണൂർ വരെ പ്രദർശനയാത്ര നടത്തും. ആർ.എൻ. സിംഗ് ഉൾപ്പെടെയുള്ള ഉന്നതതല സംഘം തിരുവനന്തപുരം മുതൽ ഷൊർണ്ണൂർ വരെയുള്ള പ്രദർശനയാത്രയിൽ പങ്കെടുക്കും.
ഈ മാസം 24-ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി 25-ന് വന്ദേഭാരത് ഉദ്ഘാടനം ചെയ്തേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ റെയിൽവേ ബോർഡിന്റെ നിർദ്ദേശം. – ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ദക്ഷിണ റെയിൽവേയ്ക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം – കണ്ണൂർ വരെയുള്ള സർവ്വീസാണ് നിലവിൽ പരിഗണനയിലുള്ളത്.
Comments