തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന വന്ദേഭാരത് ട്രെയിൻ സർവീസിനായുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കി ദക്ഷിണ റെയിൽവേ. ഒരുക്കങ്ങൾ വിലയിരുത്താനായി ദക്ഷിണ മേഖല റെയിൽവെ ഡിവിഷണൽ മാനേജർ തിരുവനന്തപുരത്തെത്തി. റെയിൽവേ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഇന്ന് തന്നെ ട്രാക്ക് പരിശോധന ആരംഭിക്കുമെന്ന് റെയിൽവെ അറിയിച്ചു. വന്ദേ ഭാരത് സർവീസ് നടത്തുന്ന റൂട്ടുകളിൽ പരിശോധന നടത്തും. ചെന്നൈ കോച്ച് ഫാക്ടറിയിൽ നിന്നും യാത്രതിരിച്ച ട്രെയിൻ ഉടൻ പാലക്കാടി എത്തിച്ചേരും. ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തുമെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് പ്രദർശന യാത്ര നടത്തുമെന്നും റെയിൽവേ അറിയിച്ചു.
പ്രധാനമന്ത്രി നരന്ദ്രമോദി ഏപ്രിൽ 25 ന് കേരളത്തിലെത്തും. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ വന്ദേഭാരതിന്റെ ഫ്‌ളാഗോഫ് നിർവഹിക്കുമെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കായിരിക്കും ട്രെയിൻ സർവീസ് നടത്തുക.
Comments