ഡെറാഡൂൺ: ത്രിദിന ദേശീയ മില്ലറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. പ്രധാനമന്ത്രിയുടെ നിർദ്ദേശം അംഗീകരിച്ചുകൊണ്ട് ഐക്യരാഷ്‌ട്രസഭ 2023 ലോക മില്ലറ്റ്് വർഷമായി പ്രഖ്യാപിച്ചു. ഇത് ഒരു വലിയ നേട്ടമാണെന്നും ലോകമെമ്പാടും മില്ലറ്റിന് ദിശാബോധം നൽകിയ രാഷ്‌ട്രമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. പർവതങ്ങളുടെ റാണിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുസ്സൂറിയിൽ വച്ചാണ് മില്ലറ്റ് സമ്മേളനം സംഘടിപ്പിച്ചത്. ദേശീയ കൗൺസിൽ ഓഫ് സംസ്ഥാന കാർഷിക വിപണന ബോർഡിന്റെയും ഉത്തരാഖണ്ഡ് കാർഷിക ഉത്പാദന വിപണന ബോർഡിന്റെയും ആഭിമുഖ്യത്തിലാണ് മില്ലറ്റ് സമ്മേളനം സംഘടിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരമാണ് ഐക്യരാഷ്‌ട്രസഭ ഈ വർഷം മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചത്. അതൊരു വലിയ നേട്ടമാണ്. മാത്രമല്ല അത് ലോകമെമ്പാടും ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. ഇതിൽ പരമ്പരാഗതമായി വളർത്തുന്ന നാടൻ ധാന്യങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. ശ്രീ അന്ന എന്നാണ് ഇതിന്റെ പേര്. ഇതിനായി കർഷകരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മാത്രമല്ല അവ വിപണിയിൽ സുലഭമാണ്. പാവപ്പെട്ടവർ വർഷങ്ങളായി ഉൽപ്പാദിപ്പിക്കുന്ന ശ്രീ അന്നയ്‌ക്ക് നാളിതുവരെ അംഗീകാരം ലഭിച്ചിട്ടില്ലായിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ശ്രമഫലമായി ശ്രീ അന്നയ്‌ക്ക് പ്രോത്സാഹനം ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡ് കൊസാമ്പി ഡയറക്ടർ ജനറൽ ആശിഷ് ഭട്ഗായിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. ബി.ജെ.പി മണ്ഡല അദ്ധ്യക്ഷൻ രാകേഷ് റാവത്ത്, മുൻ മണ്ഡലം അദ്ധ്യക്ഷനും എംഎൽഎയുമായ മോഹൻ പെട്വാൾ, മഹിളാ മോർച്ച അദ്ധ്യക്ഷ ഗീത കുമൈ തുടങ്ങി നിരവധി പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു.
Comments