ഗുവാഹട്ടി: പ്രധാനമന്ത്രി ഇന്ന് അസം സന്ദർശിക്കും. സംസ്ഥാനത്തിന് 14,300 കോടി രൂപയുടെ നിരവധി വികസന പദ്ധതികൾ സമർപ്പിക്കും. അസമിന്റെ
വസന്തോത്സവമായ ‘ബിഹു’ ആഘോഷത്തിലും അദ്ദേഹം പങ്കെടുക്കും. വടക്കുകിഴക്കൻ മേഖലയിലെ പരസ്പരം കൂട്ടിയിണക്കി ബന്ധം മെച്ചപ്പെടുത്തുന്നതിനായി 700 കിലോമീറ്റർ റെയിൽ സൗകര്യങ്ങൾ സൃഷ്ടിക്കുന്ന 7280 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി സമർപ്പിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ഗുവാഹട്ടിയിൽ 1123 കോടി രൂപയുടെ എയിംസ് ഉദ്ഘാടനവും അസമിലെ മറ്റ് മൂന്ന് മെഡിക്കൽ കോളേജുകളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഉച്ചയ്‌ക്ക് 12-ന് പ്രധാനമന്ത്രി ഗുവാഹട്ടിയിലെ എയിംസിലെത്തി പുതുതായി നിർമ്മിച്ച ക്യാമ്പസ് പരിശോധിക്കും.
വൈകുന്നേരം ഗുവാഹട്ടിയിലെ സരുസജായിയിലുള്ള ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ബിഹു ആഘോഷച്ചടങ്ങിൽ പങ്കെടുക്കും. 12000-ലധികം കലാകാരന്മാർ അവതരിപ്പിക്കുന്ന വർണ്ണാഭമായ ബിഹു പരിപാടിക്ക് അദ്ദേഹം സാക്ഷ്യം വഹിക്കും. നംരൂപിൽ 500 ടിപിഡി മെന്തോൾ പ്ലാന്റ് കമ്മീഷൻ ചെയ്യുന്നതുൾപ്പെടെയുള്ള വിവിധ വികസന പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. ഗുവാഹട്ടി ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.
Comments