സംസ്ഥാനത്ത് വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം പതിവാകുമ്പോൾ അങ്ങ്
കശ്മീർ വാലിയിൽ നിന്നൊരു ശുഭവാർത്ത. വന്യജീവി സംരക്ഷണത്തിനായി ഒറ്റയാൾ പൊരാട്ടം നടത്തുന്ന ആലിയ മിറിനെ കുറിച്ചുള്ള വാർത്തകളാണ് മാദ്ധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി മൃഗങ്ങളുടെ സുരക്ഷിതമായ പുനരധിവാസം സംബന്ധിച്ച പ്രവർത്തനങ്ങളിൽ സജീവമാണ് ഇവർ. കശ്മീർ വാലിയിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ആദ്യ വനിതയെന്ന ബഹുമതിയും ഇവർക്ക് സ്വന്തമാണ്.
എത്ര അക്രമണകാരികളായ മൃഗങ്ങളെയും അനായാസം ആലിയ കൈകാര്യം ചെയ്യും. കരടി, കടുവ, പുലി, പാമ്പുകൾ എന്നിവയുടെ പുനരധിവാസമാണ് ഇവർ ലക്ഷ്യമിടുന്നത്. പുരുഷാധിപത്യമുള്ള മേഖലയിൽ സ്ത്രികൾ കടന്ന ചെല്ലുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികൾ ആലിയയുടെ കാര്യത്തിലും ഉണ്ടായിരുന്നു. സ്ത്രീകൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ പൊതുജനങ്ങൾക്ക് മടിയായിരുന്നു.
ബിരുദാനന്തര ബിരുദധാരിയായ ആലിയ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ഈ മേഖലയിൽ എത്തിയത്. വെറ്റിനറി ഡോക്ടറെ വിവാഹം ചെയ്തതതോട് കൂടിയാണ് ഈ രംഗത്തെ കുറിച്ച് ശാസ്ത്രീയമായ അറിവ് നേടാനായത്. ഒരു ജീവിയെ രക്ഷപ്പെടുത്തുമ്പോൾ ലഭിക്കുന്ന സംതൃപ്തി വളരെ വലുതാണ്. ഈ ആത്മസംതൃപ്തിയാണ് മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജമാകുന്നത്. താഴ്വരയിലെ ഓരോ രക്ഷിതാക്കളും ആഗ്രഹിക്കുന്നത് തങ്ങളുടെ മക്കൾ ഡോക്ടറോ എഞ്ചിനീയറോ ആകണമെന്നാണ്. എന്റെ കുടുംബവും ആഗ്രഹിച്ചത് അത് തന്നെയാണ്. വിവാഹമാണ് തന്റെ ആഗ്രഹങ്ങൾ പൂർത്തികരിക്കാൻ സഹായമായത്. ആലിയയുടെ പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മൃഗങ്ങളുടെ സംരക്ഷണവും പുരധിവാസവും കൈകാര്യം ചെയ്യന്നതോടൊപ്പം അവയെ കുറിച്ചുള്ള ഗവേഷണത്തിലും ആലിയ മീർ സജീവമാണ്.
Comments