തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക് കടക്കുന്നു. ഇന്നലെ മാത്രം 10 കോടി യൂണിറ്റാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഏപ്രിൽ 29-ന് രേഖപ്പെടുത്തിയ യൂണിറ്റിനേക്കാൾ കൂടുതലാണ് കഴിഞ്ഞ് ദിവസം രേഖപ്പെടുത്തിയ കണക്ക്.
വൈദ്യൂതി ഉപഭോഗം വർദ്ധിച്ചതോടെ സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയും ഉയർന്നു. 4903 മെഗാവാട്ട് ആയാട്ടാണ് ഉയർന്നിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു ദിവസത്തെ വൈദ്യൂതി ഉപഭോഗം 10 കോടി യൂണിറ്റ് കടക്കുന്നത്. ഇന്നലെ 24 മണിക്കൂറിനിടെ ഉപയോഗിച്ചത് 98.4502 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഇതിൽ 71.3893 ദശലക്ഷം യൂണിറ്റും പുറത്ത് നിന്നെത്തിച്ചപ്പോൾ ആഭ്യന്തര ഉത്പാദനം 27.0609 ദശലക്ഷമായി ഉയർന്നു. ഈ ദിവസങ്ങളിൽ കടുത്ത ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്.
വൈദ്യുതി ഉപഭോഗം വർദ്ധിച്ചതോടെ കെഎസ്ഇബിയ്ക്ക് വലിയ ബാധ്യതയാണുള്ളത്. വർദ്ധിച്ചുവരുന്ന ചൂടാണ് വൈദ്യുതി ഉപയോഗം കൂട്ടുന്നതിന്റെ കാരണമെന്നാണ് റിപ്പോർട്ട്. ഇന്നലെ കേരളത്തിലെ താപനില 45 ഡിഗ്രി സെൽഷ്യസായിരുന്നു.
Comments