കോഴിക്കോട്: വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് വേഗം അനുവദിച്ചതിന് പിന്നിൽ കേന്ദ്രത്തിന്റെ കപടരാഷ്ട്രീയമാണെന്ന് ഡിവൈഎഫ്ഐ. കേരളത്തിന് സ്വാഭാവികമായി ലഭിക്കേണ്ടതാണ് വന്ദേഭാരത്. ട്രെയിനിനെ വലിയ സംഭവമാക്കി അവതരിപ്പിക്കേണ്ട ആവശ്യമില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു.
ട്രെയിനില്‍ യാത്രയ്ക്ക് ഒരു സുരക്ഷയുമില്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതിന് യാതൊരു പ്രാധാന്യവും കേന്ദ്രം നല്‍കുന്നില്ല. കേരളം മുന്നോട്ടുവെച്ച വികസനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. സില്‍വര്‍ ലൈനിന് ബദലായി ട്രെയിന്‍ അനുവദിച്ചതിന് പിന്നില്‍ കേരളത്തോടുള്ള വിരോധരാഷ്ട്രീയമാണ് എന്നും ഡിവൈഎഫ്ഐ അവകാശപ്പെട്ടു.
അതേസമയം, കേരളത്തിന് അനുവദിച്ച ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന്റെ റേക്കുകള്‍ പാലക്കാട്ടെത്തിയപ്പോൾ വലിയ സ്വീകരണമാണ് ലഭിച്ചത്. ബിജെപി പ്രവർത്തകരും ജനങ്ങളും പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരണമൊരുക്കിയത്. വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ. വിവിധ ഇടങ്ങളിൽ ബിജെപി പ്രവർത്തകർ മധുരവും വിതരണം ചെയ്യുന്നുണ്ട്.
Comments