കേരളത്തിലെ ഇടത് വലത് മുന്നണികളുടെ കാര്യം കഷ്ടമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇത്രയും കാലം എവിടെ വന്ദേഭാരത് എന്ന് പറഞ്ഞവർ ഇപ്പോൾ എന്നെ അറിയിച്ചില്ല, തെരഞ്ഞടുപ്പ് മുന്നിൽക്കണ്ടാണ് എന്നൊക്കെ പറയുന്നത് ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇടത് വലത് മുന്നണികൾക്കെതിരെ കെ.സുരേന്ദ്രൻ ആഞ്ഞടിച്ചത്.
‘ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം. കേരളത്തിലെ ഇടതുവലതുമുന്നണികളുടെ കാര്യം കഷ്ടം തന്നെ. ഇത്രയും കാലം എവിടെ വന്ദേഭാരത് എന്ന് കളിയാക്കിയവർ ഇപ്പോൾ എന്നെ അറിയിച്ചില്ല, തെരഞ്ഞടുപ്പ് മുന്നിൽക്കണ്ടാണ് എന്നൊക്കെ പറയുന്നത് ബാലിശമെന്നല്ലാതെ എന്തു പറയാൻ. നിരുത്തരവാദപരമായ പ്രവൃത്തിയും ഇടുങ്ങിയ ചിന്താഗതിയുമാണ് നമ്മുടെ നാട്ടിലെ മോദിവിരുദ്ധരെ ഈ ഗതിയിൽ കൊണ്ടെത്തിച്ചത്.’- കെ. സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
Comments