കൊൽക്കത്ത : ബിജെപി അധികാരത്തിൽ ഉണ്ടായിരുന്നെങ്കിൽ രാമനവമി ഘോഷയാത്രയെ അക്രമിക്കാൻ ആരും ധൈര്യപ്പെടുമായിരുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. പഞ്ചിമ ബംഗാളിലെ ബീർഭൂമിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. സംസ്ഥാനത്ത് രാമനവമി ഘോഷയാത്രയിൽ നടന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ അമിത് ഷാ രൂക്ഷമായി വിമർശിച്ചു.
പശ്ചിമ ബംഗാളിൽ നടന്ന രാമനവമി ഘോഷയാത്രയ്ക്ക് നേരെ ഇസ്ലാമുകൾ കല്ലെറിയുകയും നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്തിരുന്നു. ഇസ്ലാമിസ്റ്റുകൾക്ക് ആക്രമണം നടത്താൻ വഴി തുറന്നു കൊടുക്കുന്ന തരത്തിലുള്ള പ്രസ്തവനയായിരുന്നു മമതാ ബാനർജി നടത്തിയിരുന്നത്. ഹൗറ കലാപത്തിന് ഉത്തരവാദി മമതാ ബാനർജിയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചിരുന്നു.
Comments