കണ്ണൂർ ; കേന്ദ്രസർക്കാർ വന്ദേഭാരത് ട്രെയിൻ അനുവദിച്ചതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സന്തോഷിക്കാമെന്ന് ബിജെപി നേതാവും റെയിൽവേ പിഎസി ചെയർമാനുമായ പി.കെ.കൃഷ്ണദാസ്. ഇനിമുതൽ ഷൊർണൂരിൽനിന്ന് അപ്പവുമായി തിരുവനന്തപുരത്ത് പോയി അത് വിറ്റ് അതിവേഗം തിരിച്ചെത്താമെന്ന് കൃഷ്ണദാസ് പറഞ്ഞു.
കേരളത്തിലെ യാത്രക്കാർക്ക് അതിവേഗം സഞ്ചരിക്കാൻ രണ്ടു ലക്ഷം കോടി രൂപ ചെലവഴിച്ച് സിൽവർലൈൻ കൊണ്ടുവരണമെന്ന് ആഗ്രഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഇനി ദുഃഖിക്കേണ്ടെന്ന് കൃഷ്ണദാസ് പറഞ്ഞു. നാമമാത്രമായ തുക ചെലവഴിച്ച് വന്ദേഭാരത് എക്സ്പ്രസിലൂടെ കേരളത്തിലുള്ളവർ അതിവേഗം സഞ്ചരിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.രണ്ടു ലക്ഷം കോടി ചെലവഴിക്കാതെ നാമമാത്രമായ തുകയ്‌ക്കാണ് കേരളത്തിലെ ജനങ്ങൾ ഇനി തെക്കുനിന്ന് വടക്കോട്ടേയ്‌ക്കു വടക്കുനിന്ന് തെക്കോട്ടേയ്‌ക്കും വളരെ വേഗത്തിൽ യാത്ര ചെയ്യുക
ഗോവിന്ദൻ മാഷിനും ഏറെ സന്തോഷിക്കാൻ സാധിക്കും. ഷൊർണൂരിൽനിന്ന് അപ്പവുമായി തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് അതു വിറ്റ് വളരെ പെട്ടെന്ന് ഷൊർണൂരിലേക്കും എത്താനാകും. അതിന് രണ്ടു ലക്ഷം കോടി രൂപ ചെലവും വരില്ല. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിക്കാൻ തയാറാകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.’ – കൃഷ്ണദാസ് പറഞ്ഞു
കേരളത്തിലെ റെയിൽവേയുടെ വികസന രംഗത്ത് ഒരു നാഴികക്കല്ലാണ് വന്ദേഭാരത് എക്സ്പ്രസ്. തിരുവനന്തപുരത്തുനിന്ന് എറണാകുളം വരെ 90 കിലോമീറ്റർ വേഗതയിലും, എറണാകുളത്തുനിന്ന് ഷൊർണൂർ വരെ 100 കിലോമീറ്റർ വേഗത്തിലും ഷൊർണൂർ മുതൽ കണ്ണൂർ വരെ 110 കിലോമീറ്റർ വേഗത്തിലുമാണ് വന്ദേഭാരത് എക്സ്പ്രസ് ഓടുക. അധികം വൈകാതെ ഇത് യഥാക്രമം 100, 110, 130 കിലോമീറ്റർ വേഗതയിലേക്കു മാറും. കേരളത്തിലെ ട്രാക്കുകളിലുള്ള വളവുകൾ നിവർത്തി ഓഗസ്റ്റ് മാസത്തോടെ വന്ദേഭാരത് 160 കിലോമീറ്റർ വേഗതയിൽ ഓടുമെന്നാണ് പ്രതീക്ഷ’ കൃഷ്ണദാസ് പറഞ്ഞു.
Comments