തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ നാല് ദിവസത്തേയ്‌ക്ക് ഇടിമിന്നലോട് കൂടിയ മഴയക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. തീവ്രമായ ഇടിക്കും മിന്നലിനും സാധ്യതയുള്ളതിനാൽ വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി.
ജനങ്ങൾക്കുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ; ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ ഇടങ്ങളിലേയ്‌ക്ക് മാറണം. ഇടിമിന്നലുള്ള സമയത്ത് തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഒഴിവാക്കണം. വീടിനുള്ളിൽ തുടരുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടുകയും ഇവയ്‌ക്ക് സമീപം നിൽക്കാതിരിക്കാനും ശ്രദ്ധിക്കുക. കെട്ടിടത്തിനുള്ളിൽ തന്നെ ഇരിയ്‌ക്കാൻ പരമാധി ശ്രമിക്കുക. ഇടിമിന്നൽ സമയത്ത് ചുമരുകളിലും നിലത്തും തൊടാൻ പാടില്ല. കൂടാതെ ഇലെട്രിക്ക് ഉപകരണങ്ങളുടെ വൈദ്യുതി ബന്ധം നിശ്ചേദിക്കണം. ഫോണുകൾ ഉപയോഗിക്കാതിരിക്കുക. ആകാശം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ കളിക്കുന്നതും മറ്റും ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കുന്നത് പരമാവധി ഒഴിവാക്കുക. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
പുറത്ത് നിൽക്കുന്നവർ പരമാവധി വാഹനങ്ങൾക്കുള്ളിലോ മറ്റ് സുരക്ഷിത താവളങ്ങളിലോ തുടരാൻ ശ്രമിക്കുക. സൈക്കിൾ,ട്രാക്ടർ, ബൈക്ക് തുടങ്ങിയ വാഹനങ്ങൾ പരമാവധി ഒഴിവാക്കുക. മഴക്കാറ് കണ്ടുകഴിഞ്ഞാൽ പരമാവധി വീട്ടിനുള്ളിൽ തന്നെ തുടരാൻ ശ്രമിക്കുക. മഴസമയത്ത് കുളിക്കുന്നതും ടാപ്പിൽനിന്ന് വെള്ളം ശേകരിക്കുന്നതും ഒഴിവാക്കുക. കൂടാതെ ജലാശയങ്ങളിലുള്ള കുളിലും മീൻ പിടിത്തവും ഒഴിവാക്കുക. കൊച്ചു കുട്ടികൾ പട്ടം പറത്തുന്നത് പോലുള്ള വിനോദങ്ങൾ ഒഴിവാക്കുക.
Comments