വന്ദേ ഭാരത് അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുതന്നിരുന്നെങ്കിലും അടുത്ത കാലത്തൊന്നും കേരളത്തിലേക്ക് അതിവേഗ സർവീസ് എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലുള്ളതിന് സമാനമായ അതിവേഗ ട്രെയിൻ ഓടിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ കേരളത്തിൽ ഇല്ല എന്നതാണ് പ്രധാനകാരണം. സംസ്ഥാന സർക്കാരിന്റെ നിസഹകരണവും കേന്ദ്രത്തിൽ വളരെ കാലം അധികാരത്തിലിരുന്ന കോൺഗ്രസ് സർക്കാരുകളുടെ അവഗണനയും സംസ്ഥാനത്തെ റെയിൽ വികസനത്തെ പിന്നോട്ടടിച്ചു എന്നതാണ് വാസ്തവം. എന്നാൽ ഇപ്പോൾ മലയാളികൾക്കുള്ള കേന്ദ്രത്തിന്റെ വിഷു സമ്മാനം തലസ്ഥാനത്ത് എത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിയ വന്ദേ ഭാരതിന് വൻ സ്വീകരണമാണ് ജനങ്ങൾ ഒരുക്കിയത്. കേരളത്തിന്റെ റെയിൽ വികസനത്തിന് നാഴികക്കല്ല സമ്മാനിച്ച
കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് കേരളത്തിലെ നിരവധി പ്രമുഖർ രംഗത്തുവന്നിരുന്നു. എന്നാൽ കേന്ദ്രം നൽകിയ വിഷു സമ്മാനത്തിന് നന്ദി അറിയിച്ചുകൊണ്ട് പുറത്തുവന്ന ഒരു ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്. കണിക്കൊന്ന കൊണ്ടും മയിൽപ്പീലികളാലും അലങ്കരിച്ച കെ റെയിൽ മലയാളി കുടുംബത്തിന്റെ വീട്ട് മുറ്റത്ത് നിൽക്കുന്നതാണ് ചിത്രം. വീടിന്റെ വരാന്തയിലായി ഒരുക്കിയിരിക്കുന്ന കണിക്ക് മുന്നിൽ കുടുംബത്തിലെ കുട്ടികൾക്കൊപ്പം പ്രധാനമന്ത്രി നിൽക്കുന്നതും ചിത്രത്തിൽ കാണാം. ഇതിനോടകം നിരവധിപേരാണ് ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
സമകാലീന വിഷയങ്ങളിൽ ചിത്രങ്ങളിലൂടെ അഭിപ്രായം പങ്കുവെക്കുന്ന ഡിജി ആർട്ട്സാണ് ചിത്രം തയ്യാറാക്കിയത്. യുക്രെയ്നിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ ഗംഗ, കശ്മീർ ഫയൽസ്, കേരളത്തിലെ സാംസ്കാരിക നായകർ, ട്രേഡ് യൂണിയൻ ഹർത്താൽ എന്നിങ്ങനെ നിരവധി വിഷയങ്ങളെ അടിസ്ഥാനമാക്കി ഡിജി ആർട്ട്സ് പുറത്തിറക്കിയ ചിത്രങ്ങൾ വൈറലായിരുന്നു. എന്നാൽ കേരളത്തിന് വിഷു സമ്മാനം ഒരുക്കിയ പ്രധാനമന്ത്രിക്കുള്ള ഉപഹാരമായി മാറിയിരിക്കുകയാണ് ഇപ്പോൾ ഈ ചിത്രം. കണ്ണൂർ തലശ്ശേരി സ്വദേശി പ്രസൽ ദിവാകരനാണ് ഡിജി ആർട്ട്സിന്റെ അമരക്കാരൻ.
https://www.facebook.com/PreselDivakaran/posts/pfbid034CMR3QKTeXF1CCc8D3MLTPePK8ioAqahcfTvok9HnQEom5mdh8WzPN4QTqSGzCJZl
Comments