ഷിംല: ഹിമാചൽ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസ അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എല്ലാ വർഷവും ഏപ്രിൽ 15 നാണ് ഹിമാചൽ ദിനം ആഘോഷിക്കുന്നത്. പ്രകൃതി സൗന്ദര്യം ദൃശ്യവത്കരിക്കുന്ന ഹിമാചൽപ്രദേശ് 1948 ഏപ്രിൽ 15-നാണ് ഒരു ഹിമാചൽ പ്രോവിൻസായി നിലവിൽ വന്നത്. ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് ഹിമാചൽ ദിനത്തിൽ ആശംസകൾ നേരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകൾ പങ്കുവെച്ചത്.
പൈതൃകത്തിന്റെയും പ്രകൃതി സൗന്ദര്യത്തിന്റെയും നാടായ ഹിമാചൽ പ്രദേശിലെ ജനങ്ങൾ രാജ്യത്തിന്റെ താൽപ്പര്യത്തിനായി നിരവധി പ്രവർത്തനങ്ങൾ ചെയ്തു. ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് നല്ല ആരോഗ്യവും പുരോഗതിയും ലഭിക്കുന്നതിന് വേണ്ടി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
सभी प्रदेशवासियों को 'हिमाचल दिवस'की बहुत-बहुत बधाई और शुभकामनाएं।
"देवी देवताओं की भूमि,
नदी,नालों और बर्फ से लदे पहाड़ , लोगों की इमानदारी प्रेम और भाईचारा देव भूमि हिमाचल की सुंदरता में चार चांद लगा देते हैं।मैं कामना करता हूं की हमारा प्रदेश दिन दुगनी रात चौगनी तरक्की करे। pic.twitter.com/ziXAlQiyKB— Sukhvinder Singh Sukhu (@SukhuSukhvinder) April 15, 2023
ഇന്ത്യയുടെ വടക്കൻ ഭാഗത്തുള്ള പതിനെട്ടാമത്തെ സംസ്ഥാനമാണ് ഹിമാചൽപ്രദേശ്. ഏറ്റവുമധികം വിനോദസഞ്ചാര കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നതും വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുകയും ചെയ്യുന്ന സംസ്ഥാനമാണിത്. ഹിമാചലിലെ പർവതപ്രദേശം ചരിത്രാതീത കാലം മുതൽ ജനവാസമുള്ളതാണ്. നിരവധി പർവതങ്ങളും നദീതടങ്ങളും ഉൾപ്പെടെ സമൃദ്ധമാണ് ഹിമാചൽപ്രദേശ്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ മലയോര മേഖലയിലാണ് ഹിമാചൽപ്രദേശ് ഉൾപ്പെട്ടിരുന്നത്. എന്നാൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം മലയോര പ്രദേശങ്ങളിൽ പലതും ഹിമാചൽ പ്രദേശ് പ്രവിശ്യയായി രൂപീകരിക്കുകയും ഇത് ഒരു യൂണിയൻ പ്രദേശമായി മാറുകയും ചെയ്തു. 1966-ൽ അയൽപ്രദേശമായ പഞ്ചാബിന്റെ മലയോര പ്രദേശങ്ങളെ ഹിമാചലിൽ ലയിപ്പിക്കുകയും തുടർന്ന് 1971-ൽ പൂർണ സംസ്ഥാന പദവി ലഭിക്കുകയും ചെയ്തു.
Comments