കേന്ദ്ര സായുധ പോലീസ് സേനകളിലേയ്ക്കുള്ള പരീക്ഷ ഇനി മലയാളത്തിലും എഴുതാം. മുൻപ് ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ ആണ് ഇത്. കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി തസ്തികയിലേക്കുള്ള പരീക്ഷ ഇനി 13 പ്രാദേശിക ഭാഷകളിൽ എഴുതാവുന്നതാണ്. പുതിയ പരിഷ്‌കരണം അടുത്ത വർഷം മുതൽ നിലവിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഈ വർഷത്തെ ദക്ഷിണ കേരളത്തിൽ നിന്നുള്ള പരീക്ഷകൾ ഏപ്രിൽ 17-ന് ആരംഭിക്കും. എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ആയിരിക്കും പരീക്ഷ നടക്കുക. ഏപ്രിൽ 17-ന് ആരംഭിക്കുന്ന പ്രവേശന പരീക്ഷ ഏപ്രിൽ 26-ന് അവസാനിക്കും.
Comments