തൃശൂർ : ബിജെപി നേതാവ് എന്‍ ഹരിയുടെ വീട്ടിലെത്തി ബിജെപി നേതാക്കള്‍ക്ക് ഒപ്പം വിഷു സദ്യ കഴിച്ച് കുന്നംകുളം മെത്രോപോലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് . ഒരു രാഷ്ട്രീയ പാര്‍ട്ടിയും ശത്രുവോ മിത്രമോ അല്ലെന്നും താന്‍ പറയുന്നത് പൊതുവായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഈസ്റ്റർ ദിനത്തിൽ ഹരി യൂലിയോസിനെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിൽ യൂലിയോസ് നടത്തിയ മോദി, ആർ എസ് എസ് അനുകൂല പരാമർശങ്ങൾ വൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
ബിജെപിയോട് അയിത്തമില്ല, നിലപാടുമായി മെത്രോപ്പൊലീത്ത മാർ ഗീവർഗീസ് യൂലിയോസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഓർത്തോഡോക്സ് സഭയ്ക്ക് ബിജെപിയോട് അയിത്തമില്ല. ആർഎസ്എസിന് കുറെ നല്ല കാര്യങ്ങളുണ്ട്. തന്റേത് വ്യക്തിപരമായ അഭിപ്രായം.
ഓർത്തോഡോക്സ് സഭയ്ക്കും സമാനമായ നിലപാടാണ്. ആരെങ്കിലും എന്തെങ്കിലും കാണിച്ചാല്‍ അത് മുഴുവന്‍ മോദിയാണ്, ബിജെപിയാണ് എന്ന് ചാപ്പ കുത്തുന്നതിനോട് തനിയ്ക്കും തന്റെ സഭയ്ക്കും യോജിപ്പില്ലെന്നും മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു. ഇതിനിടെയാണ് വിഷു ആഘോഷങ്ങളുടെ ഭാഗമായി മെത്രോപോലീത്ത ബിജെപി നേതാവിന്റെ വീട് സന്ദര്‍ശിച്ചത്.
Comments