ലക്നൗ: പാലത്തിന് മുകളിൽ നിന്ന് ട്രാക്ടർ ട്രോളി മറിഞ്ഞുവീണ് ആറ് പേർ മരിച്ചു. പത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഉത്തർപ്രദേശിലെ ഷാജഹൻ പൂരിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. ഏകദേശം 30 പേരായിരുന്നു അപകടസമയത്ത് ട്രാക്ടർ ട്രോളിയിൽ ഉണ്ടായിരുന്നത്.
പാലത്തിന് മുകളിൽ നിന്നും താഴെയുള്ള ഗറ നദിയിലേക്കാണ് ട്രാക്ടർ ട്രോളി വീണത്. തിൽഹാറിലെ ബിർസിംഗ്പൂർ ഗ്രാമത്തിലൂടെ ഒഴുകുന്ന നദിയാണിത്. അപകടസ്ഥലത്ത് ഉടൻ തന്നെ പോലീസും രക്ഷാദൗത്യസംഘവുമെത്തിയിരുന്നു. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ വിതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments