ഡൽഹി: ആധുനിക മഹാത്മാഗാന്ധിയാണ് അരവിന്ദ് കേജ്രിവാൾ എന്ന് ആം ആദ്മി പാർട്ടിനേതാവ് രാഘവ് ഛദ്ദ. ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പർ രാജ്യമാക്കാൻ പോരാടിക്കൊണ്ടിരിക്കുന്ന നേതാവാണ് ഡൽഹി മുഖ്യമന്ത്രി. കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അദ്ദേഹത്തെ ഭയപ്പെടുത്താൻ നോക്കുകയാണ്. കേജ്രിവാൾ ഉരുക്ക് സിംഹമാണെന്നും അദ്ദേഹം ഭയപ്പെടുകയില്ല എന്നും മാദ്ധ്യമങ്ങളോട് രാഘവ് ഛദ്ദ പറഞ്ഞു.
‘ആം ആദ്മി പാർട്ടിയുടെ നേതാക്കൾ ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പർ രാജ്യമാക്കാൻ പോരാടിക്കൊണ്ടിരിക്കും. അരവിന്ദ് കെജ്രിവാൾ ആധുനിക മഹാത്മാഗാന്ധിയാണ്. ഡൽഹി നിയമസഭയിൽ അഴിമതിക്കെതിരെ സംസാരിച്ച ദിവസം മുതൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) ലിസ്റ്റിൽ തന്റെ പേരും ഉണ്ടാകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു’.
‘കേന്ദ്ര ഏജൻസികളെ ഞങ്ങൾ ഭയപ്പെടുന്നില്ല. അരവിന്ദ് കെജ്രിവാൾ അഴിമതിക്കാരനാണെങ്കിൽ, ഈ ഭൂമിയിൽ സത്യസന്ധരായ ആരുമില്ല. കേന്ദ്രത്തിന്റെ അന്വേഷണ ഏജൻസികളെ ഭയപ്പെടാത്ത ഉരുക്ക് സിംഹത്തിന്റെ പേരാണ് അരവിന്ദ് കെജ്രിവാൾ’ എന്നും വാർത്താ സമ്മേളനത്തിൽ രാഘവ് ഛദ്ദ പറഞ്ഞു.
Comments