അമൃത്സർ : പാകിസ്താനിൽ നിന്നും ഇന്ത്യയിലേയ്ക്ക് ഡ്രോൺ ഉപയോഗിച്ച് കടത്താൻ ശ്രമിച്ച ഹെറോയിൻ അതിർത്തി സുരക്ഷാ സേന കണ്ടെടുത്തു. ഇന്ത്യ-പാകിസ്താൻ അതിർത്തിയിലാണ് സംഭവം. മൂന്ന് കിലോഗ്രം ഹെറോയിനാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
ഡ്രോൺ വഴി മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് വിവരത്തെ തുടർന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഹെറോയിൻ കണ്ടെത്തിയത്. തുടർന്ന് മൂന്ന് പൊതികളിലായാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. പ്രദേശത്ത് സുരക്ഷാ ശക്തമാക്കിയതായി ബിഎസ്എഫ് അധികൃതർ അറിയിച്ചു.
Comments