ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒരു സുഹൃത്തായാണ് കാണുന്നതെന്ന് ഉഗാണ്ടൻ പ്രതിനിധി ജോയ്സ് കക്കുരമാത്സി കികാഫുണ്ട. കൊറോണ കാലഘട്ടത്തിൽ ഇന്ത്യ നൽകിയ സഹായം ഒരിക്കലും മറക്കില്ലെന്നും ജോയ്സ് പറഞ്ഞു. ബറോണസ് വർമ്മ ആതിഥേയത്വം വഹിച്ച വനിതാ സംരംഭക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
2018-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉഗാണ്ട സന്ദർശിച്ചു. അദ്ദേഹത്തിന്റെ സന്ദർശനത്തിന് ശേഷം, അവിടുത്തെ സാഹചര്യങ്ങൾ മാറി. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമായി. സൗഹൃദം മെച്ചപ്പെട്ടുവെന്ന് ഉഗാണ്ടയുടെ ഹൈക്കമ്മീഷണറായ ജോയ്സ് കക്കുരമാത്സി കികാഫുണ്ട പറഞ്ഞു.
ഉഗാണ്ടയുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബന്ധം ചരടുകളില്ലാത്ത സൗഹൃദമാണ്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ഉഗാണ്ട സന്ദർശനവും മനോഹരമാണ്. ഉഗാണ്ടയിലെ ജിഞ്ചയിൽ ദേശീയ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയുടെ ആദ്യത്തെ വിദേശ ക്യാമ്പസ് തുറന്നത് ഇരു രാജ്യങ്ങൾക്കും അഭിമാന നിമിഷമാണെന്നും ജോയ്സ് കക്കുരമാത്സി കികാഫുണ്ട വ്യക്തമാക്കി. ഇരു രാജ്യങ്ങളുമായും ഇന്ത്യയുടെ ‘ശക്തമായ ഉഭയകക്ഷി ബന്ധം’ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഏപ്രിൽ 10-15 വരെ ഉഗാണ്ട, മൊസാംബിക് സന്ദർശനത്തിലായിരുന്നു വിദേശകാര്യ മന്ത്രി.
Comments