മാവേലിക്കര : ഡിവൈഎഫ്ഐ സെക്രട്ടറിയെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിലായി .
മാങ്കാംകുഴി മേഖലാ സെക്രട്ടറി വെട്ടിയാർ പാറക്കുളങ്ങര ഷൈജി ഭവനത്തിൽ ഷഹനാസ് ഷൗക്കത്തലിയെ (35) തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വെട്ടിയാർ ഷഹനാസ് മൻസിലിൽ ഷഹനാസ് (30), വെട്ടിയാർ മാമ്പ്ര കിഴക്കതിൽ ഷമീർ (27) എന്നിവർ അറസ്റ്റിലായത്.
വെട്ടിയാർ കിഴക്ക് ജുമാ മസ്ജിദിലായിരുന്നു സംഭവം. നിസ്കാരത്തിന് ശേഷം പള്ളി വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോൾ എസ്.ഡി.പി.ഐ പ്രവർത്തകരായ ഷമീറും ഷഹനാസും ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ഷഹനാസ് പറഞ്ഞു. കല്ലും ആയുധങ്ങളും കൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ ഷഹനാസിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Comments