മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മഹാരാഷ്ട്രയിൽ. മുംബൈയിൽ ഖാർഘർ കോർപ്പറേറ്റ് പാർക്കിൽ നടക്കുന്ന മഹാരാഷ്ട്ര ഭൂഷൺ അവാർഡ് ദാന ചടങ്ങിൽ അമിത് ഷാ പങ്കെടുക്കും. ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി ശനിയാഴ്ചയാണ് അമിത് ഷാ മുംബൈയിൽ എത്തിയത്.
സാമൂഹ്യ പ്രവർത്തകനായ ദത്തേന്ദ്രിയ നാരായൺ എന്ന അപ്പാസാഹേബ് ധർമ്മാധികാരിക്ക് മഹാരാഷ്ട്ര ഭൂഷൻ അവാർഡ് അമിത് ഷാ സമ്മാനിക്കും. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും പരിപാടിയിൽ പങ്കെടുക്കും. രക്തദാനം, മെഡിക്കൽ ക്യാമ്പുകൾ, ലഹരിമുക്ത പ്രവർത്തനങ്ങൾ എന്നിവ കണക്കിലെടുത്താണ് ധർമ്മാധികാരിക്ക് അവാർഡ് സമ്മാനിക്കുന്നത്. പരിപാടിയുടെ ഭാഗമായി വിപുലമായ സജ്ജീകരണങ്ങളാണ് ഖാർഘർ പാർക്കിൽ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
മഹാരാഷ്ട്ര സർക്കാർ സമ്മാനിക്കുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് മഹാരാഷ്ട്ര ഭൂഷൻ. 1995-ൽ ബിജെപി ശിവസേന സഖ്യസർക്കാരാണ് അവാർഡ് ഏർപ്പെടുത്തിയത്. സാമൂഹിക പ്രവർത്തനം, പത്ര പ്രവർത്തനം, ആരോഗ്യ സേവനം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്കാണ് അവാർഡ് നൽകുന്നത്.
Comments